Wednesday, June 14, 2023

Tissues

 കലകൾ

പഠന നേട്ടങ്ങൾ

• കുട്ടികൾക്ക് കലകളെ കുറിച്ച് ധാരണ ലഭിക്കുന്നു

• കലകളുടെ ധർമ്മങ്ങൾ മനസ്സിലാക്കുന്നു

• ജന്തു കലകളും സസ്യ കലകളും തിരിച്ചറിയുന്നു

കൂട്ടുകാരെ....

     കോശങ്ങളെകുറിച്ച് നിങ്ങൾക്ക് അറിവുള്ളതാണല്ലോ...ഇനി അടുത്ത ഘട്ടമായി നമുക്ക് കലകൾ എന്താണെന്ന് നോക്കാം....

       ഒരേ ധർമ്മം നിർവഹിക്കുന്ന സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ. ജന്തു ശരീരവും സസ്യ ശരീരവും വിവിധയിനം കലകളാൽ നിർമ്മിതമാണ്. കലകളുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ശാരീരിക ധർമ്മങ്ങൾ കൃത്യമായി നിർവഹിക്കപ്പെടുന്നത്


ജന്തു കലകൾ

1.ആവരണകല

ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന കലകളാണ് ഇവ. ആമാശയഭിത്തിയെ പൊതിഞ്ഞ് കാണപ്പെടുന്നത് ആവരണ കലയാണ്

2.പേശികല

ശരീര ചലനം സാധ്യമാക്കുന്നത് പേശികലകളാണ്

3.നാഡികല

ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു

4.യോജക കല

മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുന്നു. അസ്ഥി ,തരുണാസ്ഥി, രക്തം മുതലായവ യോജക കലകളാണ്


സസ്യ കലകൾ

1.പാരൻകൈമ

മൃദുവായ സസ്യ ഭാഗങ്ങളിൽ കാണപ്പെടുന്നു

2.കോളൻ കൈമ

കോശ ഭിത്തിയുടെ മൂലകളിൽ മാത്രം കട്ടികൂടിയ കോശങ്ങൾ ചേർന്ന രൂപം കൊള്ളുന്നു

3.സ്ക്ലീറൻ കൈമ

കോശ ഭിത്തിയുടെ എല്ലാ ഭാഗത്തും ഒരുപോലെ കട്ടി കൂടിയ കോശങ്ങൾ ചേർന്ന് രൂപം കൊള്ളുന്നു

        ഇവ കൂടാതെ സൈലം, ഫ്ലോയം മുതലായ സംവഹന കലകളും സസ്യങ്ങളിൽ കാണപ്പെടുന്നു. 




ഇതുമായി ബന്ധപ്പെട്ട്  തയാറാക്കിയ വീഡിയോ ക്ലാസ്സ്




പവർ പോയിൻ്റ് പ്രസൻ്റേഷൻ കണ്ടുനോക്കു.. 


കലകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ കൂടി കണ്ടാലോ...



ഈ പരീക്ഷ ചെയ്തു നോക്കി  അറിവ് ഉറപ്പിക്കാം.....

No comments:

Post a Comment

Tissues

  കലകൾ പഠന നേട്ടങ്ങൾ • കുട്ടികൾക്ക് കലകളെ കുറിച്ച് ധാരണ ലഭിക്കുന്നു • കലകളുടെ ധർമ്മങ്ങൾ മനസ്സിലാക്കുന്നു • ജന്തു കലകളും സസ്യ കലകളും തിരിച്ചറ...